സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷങ്ങള്‍ ഇല്ലാതെ നടത്താന്‍ ധാരണ; ഇന്ന് ഉത്തരവിറങ്ങും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷങ്ങള്‍ ഇല്ലാതെ നടത്താന്‍ ധാരണ. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി.

മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം.