ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക്‌; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍പ്പിക്കു​ന്നു

വാഷിങ്ടണ്‍: അത്‌ലാന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. തീരദേശവാസികള്‍ക്കു മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീ​ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ആ​ളു​ക​ളേ​യും മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​മെ​ന്ന് സൗ​ത്ത് ക​രോ​ളി​ന ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

കരോലിന, വിര്‍ജിന സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മാക് മാസ്റ്റര്‍ അറിയിച്ചു. ശക്തിയായ കാറ്റിനും കനത്ത തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ പോര്‍ട്ടുകളില്‍ ബോട്ടുകള്‍ സൂക്ഷിക്കുക ശ്രമകരമാവുമെന്നു യുഎസ് നാവികസേനയും അറിയിച്ചിട്ടുണ്ട്.

കാ​റ്റ​ഗ​റി-​നാ​ലി​ലു​ള്ള ഫ്ലോ​റ​ന്‍​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ചൊ​വ്വാ​ഴ്ച​യോ​ടെ തീ​ര​ത്തോ​ട് അ​ടു​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് ക​രോ​ളി​ന, വി​ര്‍​ജീ​നി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശുക. അത്‌ലാന്റികില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റിന്റെ സഞ്ചാരം. ചുഴലിക്കാറ്റിനാല്‍ കാനഡയിലെ തീരപ്രദേശങ്ങളില്‍ കനത്ത തിരയടിക്കാനും സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.