രാ​ജ്യ​ത്ത് സ്ത്രീ​ക​ളും ദ​ളി​തു​ക​ളും അ​ര​ക്ഷി​താ​വ​സ്ഥ​യില്‍; യുവാക്കള്‍ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളില്ല; മോ​ദി സ​ര്‍​ക്കാ​ര്‍ സ​മ്പൂ​ര്‍​ണ പ​രാ​ജ​യമെന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ​മ്ബൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ലി​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
രാജ്യത്തെ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി തൊ​ഴി​ല്‍ അ​സ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച താ​ഴേ​ക്കാ​ണ്. യുവാക്കള്‍ നി​രാ​ശ​യോ​ടെ മോ​ദി വാ​ഗ്ദാ​നം ചെ​യ്ത ര​ണ്ടു കോ​ടി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍‌ സൃ​ഷ്ടി​ക്കു​ന്ന​താ​യി ന്യാ​യീ​ക​രി​ക്കാ​ന്‍ ഉ​ണ്ടാ​ക്കു​ന്ന ക​ണ​ക്കു​ക​ളി​ലും അ​ക്ക​ങ്ങ​ളി​ലും ആ​ളു​ക​ള്‍​ക്ക് താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ളും ദ​ളി​തു​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും രാ​ജ്യ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ ശ​രി​യാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടുവെന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.