ലോകഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പതിനാറുകാരന് സ്വര്‍ണം

സിയോള്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോകഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം.ജൂനിയര്‍ പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഹൃദയ് ഹസാരിക സ്വര്‍ണം നേടി. 0.1 പോയിന്റ് വ്യത്യാസത്തില്‍ ഇന്ത്യന്‍ താരത്തിന് ലോക റെക്കോഡ് നഷ്ടമാകുകയും ചെയ്തു.

ഹൃദയിയും ഇറാന്റെ ആമിര്‍ നിയോകൗനമും 250.1 പോയിന്റ് നേടിയതോടെ ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ആദ്യ ഷോട്ടില്‍ ഹൃദയ് 10.3 പോയിന്റ് നേടിയപ്പോള്‍ ഇറാന്‍ താരം 10.2 പോയിന്റ് നേടി. ഇതോടെ ഇന്ത്യക്ക് സ്വര്‍ണവും ഇറാന്‍ താരം വെള്ളിയും നേടി. ഫൈനലില്‍ 228.6 പോയിന്റ് നേടിയ റഷ്യയുടെ ഗ്രിഗറി ഷമകോവിനാണ് വെങ്കലം.

627.3 പോയിന്റോടെയാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതേ ഇനത്തില്‍ ജൂനിയര്‍ വനിതകളുടെ ഗ്രൂപ്പ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടി. എലവേനില്‍ വലരിവന്‍, ശ്രേയ അഗര്‍വാള്‍, മാനിനി കൗശിക് എന്നിവരാണ് ടീം ഇനത്തില്‍ സ്വര്‍ണം വെടിവച്ചിട്ടത്. ഇവര്‍ നേടിയ 1880.7 പോയിന്റുകള്‍ ഈയിനത്തിലെ ലോകറെക്കോര്‍ഡാണ്.

© 2024 Live Kerala News. All Rights Reserved.