ന്യുയോര്‍ക്ക്: റഷ്യന്‍ താരം മരിയ ഷറപ്പോവ യുഎസ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിന്റെ കാര്‍ല സുവാരസ് നെവരോയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ തോറ്റത് സ്കോര്‍: 6-4, 6-3.
ഉത്തേജക മരുന്ന് പരിശോധനയില്‍ കളിക്കളത്തില്‍നിന്നു 15 മാസം വിട്ടുനിന്നശേഷം തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് ഇതേവരെ ഒരു ഗ്രാന്‍സ്ളാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചു തവണ ഗ്രാന്‍സ്ളാം കിരീടം നേടിയ താരമാണ് ഷറപ്പോവ. ഈ വര്‍ഷം ഒരു ഡബ്ള്യുടിഎ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ ഷറപ്പോവയ്ക്കു സാധിച്ചിട്ടില്ല.