ന്യൂഡല്‍ഹി : ആദായനികുതി വകുപ്പിനും കോടതിയുടെ ശിക്ഷ. അപ്പീല്‍ നല്‍കാന്‍ 596 ദിവസം വൈകിയതിനു കാരണമായി തെറ്റായ വിശദീകരണം നല്‍കിയ ആദായനികുതി വകുപ്പിന് 10 ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയെ ഉല്ലാസയാത്രയ്ക്കുള്ള സ്ഥലമായി കാണരുതെന്ന് ശാസിക്കുകയും ചെയ്തു. തുക ബാലനീതി ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാനും കോടതി നിര്‍ദേശിച്ചു. അലഹാബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയ ഗാസിയാബാദ് ആദായനികുതി കമ്മീഷണറാണ് 2012 ല്‍ ഫയല്‍ ചെയ്ത സമാന കേസ് തീര്‍പ്പായില്ലെന്ന് വിശദീകരണത്തില്‍ പറഞ്ഞത്. എന്നാല്‍ അത് ആ വര്‍ഷം തന്നെ തീര്‍പ്പായതായിരുന്നു.