ജക്കാർത്ത : തുടർച്ചയായ് മൂന്നാം തവണ ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ബോക്‌സർ വികാസ് കൃഷ്ണൻ. എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തിൽ ഇത്തവണ വെങ്കലം നേടിയതോടെയാണ് വികാസ് ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ തുടർച്ചയായ് മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകൾ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബോക്സർ എന്ന ബഹുമതിക്ക് അർഹനായിരിക്കുകയാണ് വികാസ്.
2010 ലെ ഏഷ്യൻ ഗെയിംസിൽ അറുപത് കിലോ ഗ്രാം വിഭാഗത്തിൽ സ്വർണവും 2014 ലെ ഏഷ്യൻ ഗെയിംസിൽ മിഡിൽ വെയിറ്റ് വിഭാഗത്തിൽ വെങ്കലവും വികാസ് കരസ്ഥമാക്കിയിരുന്നു. സെമി ഫൈനലിൽ മത്സരിക്കേണ്ടിയിരുന്ന വികാസിന് ഇടത്തെ കൺപോളയിൽ ഏറ്റ മുറിവ് മൂലം മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നു. കസാക്കിസ്ഥാനിന്റെ അമാൻഖുൽ അബിൽഖാനായിരുന്നു സെമിയിൽ വികാസ് നേരിടാനിരുന്ന എതിരാളി.