തിരുവനന്തപുരം: കേരളത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ ഒഴുകുന്നു. തിങ്കളാഴ്ച വൈകിട്ട് വരെ ലഭിച്ചത് 713.92 രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മറ്റു ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈന്‍ ആയി സംഭാവന നല്‍കി.