ന്യൂഡല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് പഠനം നടത്തിയ ആദ്യ കേന്ദ്ര സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തിന് 600 കോടി രൂപയുടെ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. കേരളം ആദ്യ ഘട്ടത്തില്‍ ധനസഹായമായി ആവശ്യപ്പെട്ടത് 820 കോടിയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് 600 കോടിയുടെ അര്‍ഹതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സംഘം എത്തിയതെന്നുമാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പ്രഖ്യാപിച്ച 600 കോടി ഈ റിപ്പോര്‍ട്ടിലെ അടിസ്ഥാനമാക്കിയാണെന്ന് സൂചന ലഭിച്ചു. ജൂലൈ 31 വരെയുള്ള സാഹചര്യം വിലയിരുത്തിയാണ് കേന്ദ്ര സംഘത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോഴും പുനരധിവാസ പാക്കേജ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.