വരാപ്പുഴ കൊലപാതകം: സസ്പെന്‍ഷനിലായിരുന്ന എ. വി ജോര്‍ജ്ജിനെ തിരിച്ചെടുത്തു

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്പി എ. വി ജോര്‍ജ്ജിനെ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പി യാണ് പുതിയ നിയമനം.

ശ്രീജിത്ത് കൊലക്കേസില്‍ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. അദ്ദേഹത്തിനെതിരായ വകുപ്പ് തല അന്വേഷണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

മേയ് 14നാണ് ജോര്‍ജ്ജിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ജോര്‍ജ്ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.സംഭവത്തില്‍ ജോര്‍ജ്ജിന് വീഴ്ച്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍.

© 2024 Live Kerala News. All Rights Reserved.