പ്രളയക്കെടുതി: കേരളത്തിനു സഹായ വാഗ്ദ്ധനവുമായി ഐക്യരാഷ്ട്രസഭ; കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം

ജനീവ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായ വാഗ്ദ്ധനവുമായി ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനെ യുഎന്‍ നിലപാട് അറിയിച്ചു. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സഹായങ്ങള്‍ ചെയ്യും. കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നും ഐക്യരാഷ്ട്രസഭ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന്‌ സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ സഹായ വാഗ്ദാനം സംബന്ധിച്ച്‌ തീരുമാനം ചര്‍ച്ച ചെയ്ത ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്ബും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ ലഭിച്ചു. 160 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി പ്രളയത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രതയും വ്യാപ്തിയും പരിഗണിച്ച്‌ ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

അതേസമയം ,കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ര്‍ എം​പി യു​എ​ന്നി​ലേ​ക്ക് പുറപ്പെട്ടു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​ന്ദ​ര്‍​ശി​ക്കാനുള്ള അനുമതി ഡ​ല്‍​ഹി​യി​ലെ പാ​ട്യാ​ല കോ​ട​തി​യാ​ണ് ശ​ശി ത​രൂ​രി​ന് ന​ല്‍​കി​യ​ത്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​രി​ന്‍റെ വി​ദേ​ശ യാ​ത്ര​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ന് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച യു​എ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കോ​ഫി അ​ന്നാ​ന്‍റെ കു​ടും​ബ​ത്തെ​യും ത​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കും.

© 2024 Live Kerala News. All Rights Reserved.