വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി

താമരശേരി: വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി. ജില്ലാ കളക്ടര്‍ യു.വി ജോസ് ആണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.

അതേസമയം ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.