സ്ത്രീസുരക്ഷ ഒട്ടും ഇല്ലാത്ത രാജ്യം ഇന്ത്യയാണെന്ന സര്‍വേഫലം അടിസ്ഥാന രഹിതമെന്ന് തരൂര്‍

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന സര്‍വേഫലം അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ബ്രിട്ടനിലെ തോംസണ്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പട്ടികയില്‍ പാക്കിസ്ഥാന്‍, സിറിയ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്നും പറയുന്നുണ്ടെന്നും, ഇത് വിശ്വസനീയമല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഭയാശങ്കകളോടെയാണ് കാണുന്നത്, ഓരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ് ചില സംഭവങ്ങള്‍, എന്നാല്‍, ഇവിടെ ജീവിക്കുന്നത് ഏറ്റവും അപകടംപിടിച്ചതാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ പൊലിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.