താനെയില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു മരണം; ഇവരില്‍ ഒരു മലയാളിയും

 

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. നിരവധിപ്പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പന്തളം സ്വദേശിയായ ഉഷയാണ് മരിച്ച മലയാളി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.40 ഓടെയാണ് കെട്ടിടം തകര്‍ന്നു വീണത്. താനെ, കല്ല്യാണ്‍, ഭിവാന്‍ഡി, അംബര്‍നാഥ് എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തര സഹായ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ ഒരു സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

1972ലാണ് ഈ കെട്ടിടം നിര്‍മിച്ചത്. കാലപ്പഴക്കവും തകര്‍ന്നു വീഴാനുള്ള സാധ്യതയും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം നഗരസഭ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒഴിപ്പിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നുണ്ടായിരുന്നുവെന്നും മേയര്‍ കല്ല്യാണി പാട്ടീല്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.