ഡോ. ബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസ്സിക്കുട്ടി അന്തരിച്ചു

തൃശൂർ : ചെമ്മണ്ണൂർ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂർ ഈനാശു ദേവസ്സിക്കുട്ടി (81) അന്തരിച്ചു. 18 വയസ്സിൽ തന്നെ രാജ്യസ്നേഹം കൊണ്ട് എയർഫോഴ്സിൽ ചേർന്നു.15 വർഷത്തോളം അതിൽ സേവനമനുഷ്ഠിച്ചു. ശേഷം കുടുംബ ബിസിനസ്സായ ജ്വല്ലറി മേഖലയിലേക്ക് കടക്കുകയും ചെയ്തു. ലളിതമായ ജീവിതശൈലിക്കുടമയായിരുന്നു. സിസിലി ദേവസ്സിക്കുട്ടി തെക്കേക്കര ആണ് ഭാര്യ. മക്കൾ: ചെമ്മണ്ണൂർ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ, ബോസ് ചെമ്മണ്ണൂർ, ബൈമി. മരുമക്കൾ: ജോഫി എരിഞ്ഞേരി, സ്മിത ബോബി (രോഷ്‌നി). സംസ്കാരം മെയ് 22 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ ലൂർദ് കത്രീഡൽ ചർച്ചിൽ.