ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവർത്തനമാരംഭിച്ചു.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ നവീകരിച്ച കൊയിലാണ്ടി ഷോറൂം പ്രവർത്തനമാരംഭിച്ചു. പ്രമുഖ സിനിമാതാരം അനുശ്രീയും ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപ്പന ബുള്ളിയൻ ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി വത്സന് നൽകി അനുശ്രീ നിർവഹിച്ചു. ചടങ്ങിൽ വെച്ച് നിർദ്ധനരായ വൃക്ക രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണ്ണൂർ നൽകി. നറുക്കെടുപ്പിലൂടെ പത്തു പേർക്ക് സ്വർണ്ണ സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇസ്മായിൽ, വിനോദ് വായനാരി, അഡ്വ. സത്യൻ, കൗൺസിലർ ബേബി, കൊയിലാണ്ടി ബുള്ളിയൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ചന്ദ്രൻ, ഗോവിന്ദൻ മാസ്റ്റർ, വി, പി. ഇബ്രാഹിം കുട്ടി, കെ. വി. രാഗേഷ്, ബഷീർ പടിക്കൽ, എം. കെ. മായൻ, ഹുസൈൻ, ഹമീദ്, ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ് ജനറൽ മാനേജർ(മാർക്കറ്റിങ്) അനിൽ സി. പി, തുടങ്ങിയവർ സംബന്ധിച്ചു. BIS ഹാൾമാർക്ക് 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും, ഒപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് അനുഭവമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാർ ലഭിക്കാനുള്ള അവസരവുമുണ്ട്.