എ.ബി.വി.പി പതാക വീശി സൂപ്പര്‍ താരം അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി: കാവിക്കോട്ടയായ ഡല്‍ഹി സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പതാക വീശി സര്‍വ്വരെയും ഞെട്ടിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

പുതുതായി പുറത്തിറങ്ങാനിരിക്കുന്ന പാഡ്മാന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി സര്‍വ്വകലാശാലയിലെത്തിയ അക്ഷയകുമാര്‍ എ.ബി.വി.പി പതാക വീശുകയായിരുന്നു.കയ്യടികളോടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്ഷയ് കുമാറിന്റെ നടപടിയെ വരവേറ്റത്.