വാര്‍ത്താ അവതാരകര്‍ വിശ്വാസികളെ ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ടി പി രാമകൃഷ്ണന്‍

വാര്‍ത്താ അവതാരകര്‍ സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന്‍(കേരള) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരെ വാര്‍ത്താ അവതാരകര്‍ കലാപത്തിന് ആഹ്വാനംചെയ്യുന്ന അവസ്ഥയില്‍ മാധ്യമപ്രവര്‍ത്തനം എത്തിച്ചേര്‍ന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിലെ ഈ നിര്‍ണായക പങ്ക് നിറവേറ്റാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. എന്നാല്‍ അത് പലപ്പോഴും ഉണ്ടാകുന്നില്ലെന്നും മാധ്യമങ്ങളില്‍ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശ്വാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇതൊരിക്കലും ജനനന്മയ്ക്കു വേണ്ടിയല്ല. ഇത്തരം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്‍ഷനില്‍ കാലോചിത വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.