കള്ളുകുപ്പിയുമായി പോകുന്ന മീശ മുളക്കാത്തവര്‍ക്ക് ഇനി മുതല്‍ പിടി വീഴും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം ഉയര്‍ത്തി. നിലവില്‍ കേരളത്തില്‍ മദ്യം വാങ്ങാനു കഴിക്കാനും കൊണ്ടുനടക്കാനുമുള്ള പ്രായപരിധി 21 വയസാണ്.ഇതാണ് 23 വയസായി ഉയര്‍ത്തിയത്.
ഇതിനായി അബ്കാരിനിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ, ബാര്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് മുഖവിലക്കെടുത്തിരുന്നില്ല. പുതിയ തീരുമാനം ഒരു മുഖരക്ഷാമാര്‍ഗമാണ് സര്‍ക്കാരിന്.
വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതി വ്യാപകമാണ്. പ്രായം ഉയര്‍ത്തുക വഴി കുട്ടികുടിയന്‍മാരെ ഒരു പരിധി വരെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്താം.