കേന്ദ്രം പണം നല്‍കുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബംഗാളിന് കേന്ദ്രം കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആ അനുവദിച്ച ഫണ്ടിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെുന്നുമുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ ആരോപണത്തോട് പ്രതികരിക്കവേയാണ് മമത പൊട്ടിത്തെറിച്ചത്.
2017 നവംബര്‍ വരെ കേന്ദ്രത്തില്‍ നിന്ന് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി 13,000കോടിരൂപ ലഭിച്ചു. എന്നാല്‍ അത് വിനിയോഗിച്ചില്ല എന്നുള്ള ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മമത പറഞ്ഞു. സംസഥാന സര്‍ക്കാരിന്റെ വാര്‍ഷിക കടം 40,000 കോടിയില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രം ആകെ ഫണ്ടിനത്തില്‍ 13,000കോടി രൂപ നല്‍കിയത്. പല കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കു പോലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പണം കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്നും. ഇത് മനസിലാക്കി ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.