ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി; വിമര്‍ശനവുമായി ഹൈക്കോടതി

രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. രാഷ്ട്ര പിതാവിനെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണിതെന്ന് കോടതി വിമര്‍ശിച്ചു. ആക്ടിംഗ്ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എ്ന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആ കാണിക്കവഞ്ചി ആരാണ് സ്ഥാപിച്ചതെന്നും അതില്‍ നിന്ന് ലഭിക്കുന്ന പണം എവിടാക്കാണ് പോകുന്നതെന്നും അറിയിക്കണമെന്നും കോടതി രാ്ജ്ഘട്ട് സമാധി സമിതിയോട് ആരാഞ്ഞു.ഗാന്ധി സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
ഗാന്ധിജി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘത്തിനാണ് കാണിക്കവഞ്ചിയില്‍ നിന്നുളള പണം ലഭിയ്ക്കുന്നതെന്ന് കൗണ്‍സില്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക്ക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. സംഭാവന സ്വീകരിയ്ക്കുന്ന പെട്ടി അവിടെനിന്ന് നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സമാധിസ്മാരകം എല്ലാ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും പരിപാലിയ്‌ക്കേണ്ട ഇടമാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 30 ന് കോടതി വാദം വീണ്ടും കേള്‍ക്കും.

© 2024 Live Kerala News. All Rights Reserved.