രാഹുല്‍ ഗാന്ധി ഔറംഗസീബ് എന്ന് മോഡി

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിനെ പരിഹസിച്ച് നരേന്ദ്ര മോഡി. കോണ്‍ഗ്രിസിന് ഔറംഗസീബിനെ ലഭിച്ചുവെന്നാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മോഡി പറഞ്ഞത്. 17 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്പ്രിസിഡണ്ട് സ്ഥാനത്തേക്ക് സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തത് എതിരില്ലാതെയായിരുന്നു.
രാഹുല്‍ ഗാന്ധിയെയും എതിരില്ലാതെ തെരഞ്ഞെടുക്കും. ഔറംഗസീബ് രാജ് സംവിധാനത്തിലുളള കിരീട കൈമാറ്റമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നുവെന്ന് മോഡി പറഞ്ഞു.
മുഗള്‍ഭരണത്തില്‍ ഷാജഹാനു ശേഷം ഔറംഗസീബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസ്സിലും കുടുംബവാഴ്ച്ചയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയല്ലേ എന്നും മോഡി ചോദിച്ചു. ഞങ്ങള്‍ക്ക് ജനങ്ങളുടെ നന്മയാണ് മുഖ്യവിഷയം, 125 കോടി ഇന്ത്യക്കാരാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ്- മോഡി പറഞ്ഞു.