ഞാൻ നിയമം അനുസരിക്കുന്ന ആൾ, ഇന്ത്യയിൽ ജീവന് ഭീഷണി, തിരിച്ചയക്കരുത് – മല്യ ലണ്ടനിലെ കോടതിയിൽ

ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ ലണ്ടനിലെ കോടതി പരിഗണിക്കാനിരിക്കെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മദ്യ രാജാവ് വിജയ് മല്യ. “എനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല, ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത്. ഞാൻ നിയമവും നടപടിക്രമങ്ങളും അനുസരിക്കുന്ന ആളാണ്”,- വിചാരണ നടപടികൾക്കായി ആദ്യ ദിനം കോടതിയിൽ എത്തിയപ്പോൾ മല്യ പറഞ്ഞു.
കേസിൽ കക്ഷി ചേർന്ന സി ബി ഐയ്ക്ക് വേണ്ടി ഒരു പറ്റം ഉദ്യോഗസ്ഥന്മാരാണ് ലണ്ടനിലെ കോടതിയിൽ എത്തിയത്. ഈ മാസം 14 വരെ കോടതിയിൽ വിചാരണ തുടരും. വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ ജീവന് ഭീഷണി ഉണ്ടെന്നാണ് മല്യ ഉന്നയിക്കുന്ന പ്രധാന വാദമുഖം. എന്നാൽ മല്യയുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കുമെന്ന് സി ബി ഐ ലണ്ടനിലെ കോടതിക്ക് ഉറപ്പ് നൽകും. ഇന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപ തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്ന് കേസിൽ അറസ്റ്റിലായ മല്യ ഇപ്പോൾ കോടതി ജാമ്യത്തിലാണ്. മല്യയെ വിചാരണക്കായി ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.