മുഖ്യമന്ത്രിയോട് ചെന്നിത്തല; ഷര്‍ട്ടില്‍ വെള്ളം വീഴുന്നതുകൊണ്ടാണോ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വൈകിയത്?

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകിയത് ഷര്‍ട്ടില്‍ വെള്ളം വീഴുന്നതുകൊണ്ടാണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഹെലികോപ്റ്റര്‍ വഴി പോവാമായിരുന്നില്ലേയെന്നും ചെന്നിത്തല പരിഹസിച്ചു.ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ശാസ്ത്രീയമായ വീക്ഷണമില്ലാത്ത ആളുകളെ ഉള്‍പ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പൂര്‍ണ പരാജയമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്നും ചെന്നിത്തല പറഞ്ഞു