ഓഖി ചുഴലിക്കാറ്റിൽ കാണാതായ 516 പേർ സുരക്ഷിതരായി തിരിച്ചെത്തി

ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായ 516 പേർ സുരക്ഷിതരായി ഗുജറാത്തിലെത്തി. മൽസ്യബന്ധനത്തിന് പോയതുൾപ്പടെ 50 ബോട്ടുകളിലായാണ് തൊഴിലാളികൾ ഗുജറാത്തിലെ വേരാവൽ തീരത്തെത്തിയത്.
തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് സ്വദേശികളും ബോട്ടിലുള്ളതായാണ് വിവരം. കോസ്റ്റ് ഗാർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഖി ദുരന്തത്തിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്ന് മുഖ്യമന്തി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നഷ്ടപരിഹാരം നൽകുന്നതിൽ കുറവ് വരാതെ നോക്കണമെന്നും കളക്ടർമാർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.