ഷെഫിന്‍ ജഹാനെ എന്‍. ഐ. എ വീണ്ടും ചോദ്യം ചെയ്തു

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഹാദിയയുമായുളള വിവാഹവും മതംമാറ്റം സംബന്ധിച്ചുമാണ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
ഹാദിയയുടെ ഭാഗം കേട്ട ദിവസം ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ ഐ എ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ എന്‍ ഐ എയോട് സൂപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍കൂടിയായിരുന്നു ചോദ്യം ചെയ്യലില്‍. വൈക്കം സ്വദേശിനിയായ അഖില എന്ന ഹാദിയയുമായുളള ഷഫിന്‍ ജഹാന്റെ വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു
ഹാദിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പ്രതിചേര്‍ത്താണ് കേസുള്ളത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. തന്നെ ഭീകരവാദിയാക്കി ചിത്രീകരിക്കുന്നതാണെന്നും ഇതിന് പിന്നില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും ഷെഫിന്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.