വനിതാ ബോക്‌സര്‍മാര്‍ക്ക് സമ്മാനം നാടന്‍ പശുക്കള്‍; ശക്തി വര്‍ധിപ്പിക്കാനെന്ന് ഹരിയാന സര്‍ക്കാര്‍

വനിതാ ബോക്‌സര്‍മാര്‍ക്ക് നാടന്‍പശുക്കളെ സമ്മാനമായി നല്‍കി ഹരിയാന സര്‍ക്കാര്‍ പുതിയരൊദ്ധ്യായത്തിന് തുടക്കമിടുന്നു. അടുത്തിടെ നടന്ന യൂത്ത് വിമന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ആറ് വനിത ബോക്‌സര്‍മാര്‍ക്കാണ് സര്‍ക്കാര്‍ ആരും പ്രതീക്ഷിക്കാത്ത ഈ സമ്മാനം നല്‍കിയത്.ഗോപരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും, വെങ്കലവും നേടിയ താരങ്ങളെ ആദരിക്കുന്നതിനായി നടത്തിയ ചടങ്ങിലാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്മന്ത്രി ഓം പ്രകാശ് ധന്‍ക്കര്‍ വിചിത്രമായ സമ്മാനം നല്‍കുന്നതായി അറിയിച്ചത്.
പശുവിന്‍പാല്‍ ബോക്‌സിംഗ് താരങ്ങള്‍ക്ക് ശരീരത്തിന് ഉത്തമമാണെന്ന പ്രസ്താവനയും മന്ത്രി നടത്തി. എരുമപ്പാലിനെക്കാളും പശുവിന്‍പാലാണ് കൊഴുപ്പ് കുറഞ്ഞതെന്നും , അതുകൊണ്ടുതന്നെ ബോക്‌സിംഗ് താരങ്ങള്‍ക്ക് ഇത് ഗുണകരവുമെന്നും മന്ത്രി പറഞ്ഞു.
സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമാത്രമല്ല, ബുദ്ധിശക്തിക്കും പശുവിന്‍പാല്‍ നല്ലതാണെന്നാണ് മന്ത്രി പറയുന്നത്. ചെറുപ്രായത്തില്‍തന്നെ ഈ പെണ്‍കുട്ടികള്‍ ഹരിയാനയുടെ പ്രശസ്തി വാനോളമുയര്‍ത്തിയതിനാലാണ് മെഡലുകളെക്കാള്‍ വ്യത്യസ്തമായി എന്തെങ്കിലും നല്‍കണമെന്ന് തീരുമാനിച്ചതെന്നും മന്ത്രി പറയുന്നു. നവംബര്‍ 16 മുതല്‍ 26 വരെ ഗുവാഹത്തിയില്‍വച്ചാണ് വേള്‍ഡ് യൂത്ത് വിമണ്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.
കുറച്ച്ദിവസങ്ങള്‍ക്കു മുമ്പ് പശുക്കള്‍ക്ക് 50 മുതല്‍ 100 ഏക്കര്‍ വരെ സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രസ്താവന നടത്തിയതിലൂടെ വാര്‍ത്തകല്‍ ഇടം പിടിച്ച വ്യക്തിയാണ് ് ഓം പ്രകാശ് ധാന്‍ക്കര്‍.
കായിക മേഖലക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വൈകാതെതന്നെ സംസ്ഥാനത്ത് ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു്.

© 2024 Live Kerala News. All Rights Reserved.