യു.പി തദ്ദേശ തെരഞ്ഞെടുപ്പ്; 16 ല്‍ 13 കോര്‍പറേഷനുകളില്‍ ബിജെപി മുന്നേറ്റം ; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് അനുകൂലം. 16 കോര്‍പറേഷനുകളില്‍ 12 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. ബാക്കി കോര്‍പറേഷനുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് ഇ വിധിയെഴുത്തിന്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അമേത്തി നഗര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് ഇവിടെ വിജയിച്ചത്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആകെ 16 കോര്‍പ്പറേഷനുകളില്‍ 652 വാര്‍ഡുകലായി നടന്ന തെരഞ്ഞെടുപ്പില്‍ 13 കോര്‍പ്പറേഷനുകളില്‍ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ ബിഎസ്പിയാണ് മുന്നില്‍. വോട്ടിങ് നിലയില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗ്ര, അയോധ്യ, മൊറാധാബാദ്, ലക്നൗ, ഗാസിയാബാദ്, ഗൊരഖ്പൂര്‍, മീറത്ത് തുടങ്ങിയ 12 കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പൂര്‍ണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും.

© 2024 Live Kerala News. All Rights Reserved.