ബി എൻ ശർമ്മ ആന്റി പ്രോഫിറ്റെയറിങ് അതോറിറ്റി ചെയർമാൻ

ജി എസ് ടി നിലവിൽ വന്നതോടെ കമ്പനികൾ നികുതിയിലെ ഇളവുകൾ ഉപഭോക്താക്കൾക്ക് കൈമാറാതെ അമിത ലാഭം കൊയ്യുന്നത് തടയുന്നതിനുള്ള ആന്റി പ്രൊഫൈറ്റിയറിങ് അതോറിറ്റിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. റവന്യു വകുപ്പിലെ അഡിഷണൽ സെക്രട്ടറി ബി. എൻ ശർമ്മ ചെയർമാനായാണ് അതോറിറ്റി രൂപീകരിച്ചത്. ജി എസ് ടീയിൽ ഇളവുകൾ നൽകുമ്പോൾ അതനുസരിച്ചു സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അതോറിറ്റിയുടെ ചുമതലയാണ്.
ജെ സി ചൗഹാൻ, ബിജയ്കുമാർ, സി എൽ മഹർ, ആർ. ഭാഗ്യദേവി എന്നിവർ അതോറിറ്റിയുടെ ടെക്നിക്കൽ അംഗങ്ങളാണ്. ജി എസ് ടി നികുതി സമ്പ്രദായത്തിൽ അമിത വില ഈടാക്കുന്നതായി കണ്ടാൽ അതോറിറ്റി നടപടി സ്വീകരിക്കും. ഇതിനായി സംസ്ഥാന തലത്തിൽ സ്ക്രീനിങ് കമ്മറ്റികൾ രൂപീകരിക്കും. ഉപഭോക്താക്കൾ സ്ക്രീനിങ് കമ്മറ്റിക്കാണ് പരാതികൾ നൽകേണ്ടത്. കമ്പനികൾക്ക് പിഴ ചുമത്താനും ജി എസ് ടി രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യാനും അതോറിറ്റിക്ക് അധികാരമുണ്ട്.

© 2024 Live Kerala News. All Rights Reserved.