ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം: വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു. എറണാകുളം മരട് ഐടിഐയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് നെട്ടൂരില്‍ വെച്ചാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസുമായി ബന്ധപ്പെട്ട് മൂന്ന് ബസ് ജീവനക്കാരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

© 2024 Live Kerala News. All Rights Reserved.