കളക്ടര്‍ ബ്രോ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ നിയമിതനായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്. അനില്‍ രാധാകൃഷ്ണമേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ് എന്ന സിനിമയുടെ കഥയെഴുത്തുമായി ബന്ധപ്പെട്ട് ജോലിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയായിരുന്നു പ്രശാന്ത്. കളക്ടര്‍ സ്ഥാനത്തു നിന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും പ്രശാന്ത് ചുമതല ഏറ്റെടുത്തിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.