നടി ആക്രമിക്കപ്പെട്ടകേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് ദുബായിയിലേക്ക്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിദേശത്തു പോകുന്നത്. ദിലീപിന്റെ ഹോട്ടല്‍ ശൃംഖലയായ ദേപുട്ടിന്റെ ഉദ്ഘാടനത്തിനായാണ് പോകുന്നതെങ്കിലും യാത്രയെ പൊലീസ് സംശയത്തോടെയാണ് നോക്കി കാണുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും യാത്രയില്‍ കൂടെയുണ്ടാകും.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനെ വലയ്ക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പോലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചത്. പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.