നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ ബീച്ചില്‍ വച്ച്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഫോണില്‍ കര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറികാര്‍ഡിലേക്ക് പകര്‍ത്തിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവച്ചെന്ന് സൂചന. പള്‍സര്‍ സുനിയും മറ്റു രണ്ടുപേരും ചേര്‍ന്നാണ് ആക്രമണദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് പകര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പരാമര്ശിക്കുന്നു.
സംഭവം നടന്ന ദിവസം ഒന്നാം പ്രതിയായ സുനിയും മറ്റു നാലു പ്രതികളും എറണാകുളം തമ്മനത്ത് വന്ന ശേഷം പലയിടങ്ങളിലേക്ക് പോകുകയായിരുന്നു. ആലപ്പുഴയില്‍ വച്ച് കേസിലെ ഒരു സാക്ഷിയുടെ വീട്ടില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇവര്‍ പുറത്തെടുത്തു. സാക്ഷിയുടെ വീട്ടില്‍വച്ചും, പിന്നീട് വീടിന് സമീപത്തുള്ള കടപ്പുറത്തുവച്ചും ദൃശ്യങ്ങള്‍ മെമ്മറികാര്‍ഡിലേക്ക് പകര്‍ത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ദിവസം സുനിയുടെ ഫോട്ടോ സഹിതം വന്ന വാര്‍ത്ത കണ്ട ഇവര്‍ ചെങ്ങന്നൂരിലേക്കാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മുഴക്കുള ആരക്കാട് പള്ളിപ്പടിക്കടുത്ത് വച്ച് വാഹനം ഉപേക്ഷിച്ച് വാടകയ്‌ക്കെടുത്ത മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്ന ഇവര്‍ കളമശ്ശേരിയില്‍ ഇറങ്ങി കടയില്‍ നിന്നും ഫോണ്‍ വാങ്ങി ഉപയോഗിച്ചു. പിന്നീട് മറ്റു രണ്ടു സാക്ഷികളുടെ വീട്ടിലെത്തിയ ഇവര്‍ ജാമ്യം എടുക്കുന്നതിനുള്ള വക്കാലത്തില്‍ ഒപ്പിടുകയായിരുന്നുവെന്നും അവിടെ നിന്നും കോയമ്പത്തൂരിലേക്ക് കുറ്റപത്രത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.