‘നരേന്ദ്രഭായ് താങ്കളുടെ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു’: രാഹുല്‍ ഗാന്ധി

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടു തടങ്കലില്‍ നിന്ന് വിട്ടയച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിയുടെ ‘കെട്ടിപ്പിടുത്ത നയതന്ത്രത്തി’ന്റെ പരാജയമാണ് ഹാഫിസ് സഈദിന്റെ വിടുതലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെ വീട്ടു തടങ്കലില്‍ നിന്ന് വിട്ടയച്ചുവെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചത്.
നരേന്ദ്രഭായ്, ഭീകരവാദികളുടെ സൂത്രധാരന്‍ സ്വതന്ത്രനായി. ലഷ്‌കറെ ത്വയ്ബയില്‍ നിന്ന് പാക് സൈനിക ഫണ്ട് പ്രസിഡന്റ് ട്രംപ് വേര്‍തിരിച്ചു. കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ കെട്ടിപ്പിടുത്തം ഉടനടി ആവശ്യമാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്. മുമ്പു രാഹുല്‍ മോഡിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ജിഎസ്ടിയെ പരിഹസിച്ച് രാഹുല്‍ നടത്തിയ ഗബ്ബര്‍ സിംഗ് ടാക്‌സ് അടക്കം വന്‍സ്വീകര്യത നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.