തെലുങ്കാനയിൽ പരിശീലനത്തിനിടെ വ്യോമസേനയുടെ വിമാനം തകർന്നു വീണു. ഇന്ന് ഉച്ചക്ക് രണ്ടിന് സിദിപെട്ട് ജില്ലയിലെ സിദിപ്പെട്ടിലായിരുന്നു സംഭവം. അപകടത്തിൽനിന്ന് വനിതാ പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിനുമുമ്പ് പൈലറ്റ് വിമാനത്തിൽനിന്നും പുറത്തുകടക്കുകയായിരുന്നു. നിസാര പരിക്കുകളോടെ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെച്ചൽ ജില്ലയിലെ ഹകിംപെട്ട് വ്യോമസേന താവളത്തിൽനിന്നും പുറപ്പെട്ട വ്യോമസേനയുടെ കിരൺ പരിശീലന വിമാനമാണ് പരീക്ഷണ പറക്കലിനിടെ അപകടത്തിൽപെട്ടത്. വ്യോമതാവളത്തിൽനിന്നും പറന്നുപൊങ്ങിയ ഉടനെയായിരുന്നു അപകടം. സംഭവത്തിൽ വ്യോമസേന അന്വേണത്തിന് ഉത്തരവിട്ടു.