ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ അപകടം: ഒരു മരണം, ഏഴു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ സേലം സ്വദേശി മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രണ്ട്പേരുടെ നില ഗുരുതരമാണ്. ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടം സംഭവിച്ച പാറമടക്ക് പഞ്ചായത്തിന്റെ അസുമതിയില്ലെന്നാണ് ആരോപണം. പാറപ്പൊട്ടിക്കുന്നതിനിടയില്‍ ഒരുഭാഗം അടര്‍ന്നു വീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29)സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സ്ഥലം എംഎല്‍എ ഭരതന്‍ അടക്കമുള്ളവര്‍ക്ക് പാറമട അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന കോറിയിലാണ് ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്. എന്നാല്‍ പുതിയ ഭരണ സമിതി വന്നതിനു ശേഷം പ്രവര്‍ത്തന അനുമതി നല്‍കുകയും പാറപൊട്ടിക്കല്‍ ശക്തമാക്കുകയുമായിരുന്നു. അലോഷി എന്നയാളുടേതാണ് പാറമട. മുന്‍പും ഇവിടെ അപകടം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ മേഖലകളിലെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. 30 ഓളം പേരാണ് അപകട സമയത്ത് പാറമടയിൽ ജോലിയിലുണ്ടായിരുന്നത്.

by Taboola Sponsored Links You May Like
10 Best Dating Sites for Singles in Calicut
Online Dating Services | Search Links
XLRI’s Leadership & Change Management Certification
XLRI
Luxury Homes with a Traditional Touch in Kochi, Starting from 71.47 L*
Puravankara
Her Mom Was Shocked After Checking Her Bank Balance
Digital Profit Course
Join now to Watch Movies like Deepwater Horizon @ only ₹999/Year!
Amazon Prime Video
Get access to free cloud compute for AI projects.
Intel® AI DevCloud
RELATED TOPICS:QUARRY
നടിയെ അക്രമിച്ച കേസ്; മെമ്മറികാര്‍ഡും, ഓഡിയോ ക്ലിപ്പുമുള്‍പ്പടെ നഷ്ടപ്പെട്ട തെളിവുകള്‍ പ്രോസിക്യൂഷന് വെല്ലുവിളിയാകും
KERALA November 24, 2017, 9:43 am

നടിയെ അക്രമിച്ച കേസില്‍ പ്രതികളെ ശക്തമായ കുരുക്കിട്ടു മുറുക്കാനുള്ള പ്രൊസിക്യൂഷന്‍ ശ്രമത്തിന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിക്കാത്ത തെളിവുകള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകള്‍. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസവമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചനയെങ്കിലും നിര്‍ണായകമായ മറ്റു ചില തെളിവുകള്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതാകും പ്രൊസിക്യൂഷന് വെല്ലുവിളിയാവുക. അതേസമയം, ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെത്താനുള്ളതെന്നിരിക്കെ ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നഷ്ടപ്പെട്ടതും ഇതുവരെ ലഭിക്കാത്തതുമായി തെളിവുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതിലുണ്ടായിരുന്ന മെമ്മറി കാര്‍ഡുമാണ് കേസിലെ നിര്‍ണായക തെളിവുകളാകേണ്ടിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘം കൃത്യമായി ഇതിനായി വലവിരിച്ചെങ്കിലും ഈ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചതനുസരിച്ച് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഈ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും തന്റെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് പ്രതീഷ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനു മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന്, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. എന്നാല്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി.
പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസമാണ് പ്രതീഷ് ചാക്കോയ്ക്ക് ഫോണും മെമ്മറി കാര്‍ഡും കൈമാറിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീഷ് ചാക്കോയെ നിരീക്ഷിക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടതോടെ തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിക്കുകയും ഇയാള്‍ ഇത് നശിപ്പിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടതും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് ജയിലില്‍ വെച്ച് ദിലീപിന് നല്‍കാന്‍ പള്‍സര്‍ സുനി കേസിലെ മാപ്പുസാക്ഷിയും പൊലീസ് ക്ലബ്ബില്‍ സുനിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്ന പികെ അനീഷിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന ഓഡിയോ ക്ലിപ്പും ഇതോടൊപ്പം നശിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം, പള്‍സര്‍ സുനിയുടെ മാതാവ്, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ പ്രതികള്‍ക്കതിരേ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.
ബലാത്സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഐടി ആക്ട്പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും കേസിലെ എ്ട്ടാം പ്രതിയായ നടന്‍ ദിലീപിന് ചുമത്തും. ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൂന്നുമാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തിലാണ്.
CONTINUE READING ശശീന്ദ്രന് ഇന്ന് നിര്‍ണായക ദിവസം; ഫോണ്‍വിളി കേസിലെ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
KERALA November 24, 2017, 8:46 am

മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍ ഉള്‍്‌പ്പെട്ട ഫോണ്‍വിളികേസിലെ പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും കോടതിയുടെ സമയം ഇതിനായി പാഴാക്കേണ്ടതില്ലെന്നുമാണ് കേസ് റദ്ദാക്കണമെന്നുമാണ് പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
കായല്‍ കയ്യേറ്റത്തില്‍ കുടുങ്ങി മറ്റൊരു എന്‍സിപി നേതാവ് തോമസ് ചാണ്ടിയ്ക്കു മന്ത്രി സ്ഥാനം നഷ്ടമായതോടെ ഫോണ്‍വിളികേസില്‍ ഇതിന് മുമ്പ് മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുമെന്ന ചര്‍ച്ച സജീവമായത്. കേസുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ശശീന്ദ്രനെ കുറ്റമുക്തനാക്കി പി.എസ്. ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ചയാകും.
ശശീന്ദ്രന് മന്ത്രിയാകാന്‍ തടസമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും എന്‍സിപിയും ഒരേ നിലപാടിലെത്തിയതോടെ ഹൈക്കോടതിയിലെത്തിയ ഹര്‍ജിയിലാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ. ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന് മന്ത്രിസഭയിലേക്ക് അനുമതി നല്‍കും. ഹൈക്കോടതി ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രനു മുന്നില്‍ മറ്റ് തടസ്സങ്ങളില്ല. ഇതിനായാണ് എല്‍ഡിഎഫ് കാത്തിരിക്കുന്നത്. ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.
CONTINUE READING ഭക്ഷ്യ-കൃഷി വകുപ്പുകള്‍ക്കെതിരെ ദേശാഭിമാനി: നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് 200 കോടി നഷ്ടം, സിപിഐ വകുപ്പുകളെ തിരഞ്ഞ് പിടിച്ച് ആക്രമണം
KERALA November 23, 2017, 5:12 pm

ഒന്നാം വിള നെല്ല് സംഭരണം തുടക്കം മുതലേ പാളിയെന്നും ഇതോടെ കേരളത്തിലെ കര്‍ഷകരുടെ 200 കോടി രൂപ നഷ്ടപ്പെട്ടെന്നും ദേശാഭിമാനി. ഇക്കുറി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതി നെല്ലു പോലും സംഭരിക്കാനായിട്ടില്ലെന്നും സംഭരണത്തിലെ കുറവ് സ്വകാര്യമില്ലുകള്‍ മുതലാക്കുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. കടുത്ത വരള്‍ച്ചയുണ്ടായിട്ട് പോലും രണ്ട് വിളകളിലായി കഴിഞ്ഞ വര്ഷം 4.52 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചപ്പോള്‍ ഉത്പാദനം കൂടിയ ഈ വര്‍ഷം ഇതുവരെയായി 91731 ടണ്‍ മാത്രമാണ് സംഭരിച്ചത്. ഈ കുറവ് സ്വകാര്യ മില്ലുകള്‍ മുതലാക്കിയെന്നാണ് ദേശാഭിമാനി തൃശൂര്‍ എഡിഷനില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്.സംഭരണം വൈകിപ്പിച്ച് സ്വകാര്യമില്ലുകാര്‍ക്ക് വന്‍ ലാഭം കൊയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു.
കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുമ്പില്ലാത്ത വിധം പരിഗണന നല്‍കുന്ന കൃഷിവകുപ്പിനേയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാര്‍ത്തയിലൂടെ സിപിഐ എം മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നാണ് വിമര്‍ശനം. മൂന്നാര്‍ വിഷയത്തിലും പിന്നീട് തോമസ് ചാണ്ടിയുടെ കായല്‍കൈയ്യേറ്റ പ്രശ്‌നത്തിലും കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്ന് സി പി ഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ ലാക്കാക്കി സി പി െഎഎം വന്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. കെ രാജുവിന്റെ കീഴിലുള്ള വനം വകുപ്പും ഈ ചന്ദ്രശേഖന്റെ റവന്യു വകുപ്പും ഇത്തരത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തോമസ് ചാണ്ടി വിഷയത്തിന് ശേഷം ഇത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പുറമേയാണ് ഇപ്പോള്‍ വി. എസ്. സുനില്‍ കുമാറിന്റെ കൃഷി വകുപ്പും പി. തിലോത്തമന്റെ ഭക്ഷ്യവകുപ്പും രൂക്ഷ വിമര്‍ശനത്തിനിടയാകുന്നത്.
സംഭരണനയത്തിന് വിരുദ്ധമായിട്ടാണ് സ്വകാര്യമില്ലുകാരും സപ്ലൈകോയും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നെല്ല് സംഭരിച്ച് അരിയാക്കി നല്‍കാന്‍ കഴിയുന്ന സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് സംഭരണം നടത്തേണ്ടതെന്ന വ്യവസ്ഥ സ്വകാര്യമ മില്ലുടമകള്‍ക്ക് വേണ്ടി ഭക്ഷ്യസിവില്‍ സപ്ലൈയ്‌സ് വിഭാഗം അട്ടിമറിച്ചു. ഇത് മറയാക്കി സ്വകാര്യമില്ലുകാരുമായി കരാര്‍ ഒപ്പുവച്ചു.മില്ലുകാര്‍ സംഭരണം ഏറ്റെടുത്തതോടെയാണ് താളം തെറ്റിയതെന്നും വാര്‍ത്ത ആരോപിക്കുന്നു.
CONTINUE READING

© 2024 Live Kerala News. All Rights Reserved.