അടച്ചിട്ട മുറിയില്‍ ഹാദിയയുടെ മൊഴി: ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി> ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഈ മാസം 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവായിരുന്നു. കോടതിയില്‍ പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന് പറഞ്ഞാണ് അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

മതം മാറിയ ഹാദിയ കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചിരുന്നു. ആ വിവാഹം അസാധുവാക്കുകയും ഹാദിയയെ പിതാവിന്റെ സംരക്ഷണത്തില്‍ വിടുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 27ന് വൈകീട്ട് മൂന്നിന്നാണ് തുറന്ന കോടതിയില്‍ ഹാദിയയെ ഹാജരാക്കണ്ടത്.

© 2024 Live Kerala News. All Rights Reserved.