ഭാഗ്യാന്വേഷികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ക്രിസ്മസ്- പുതുവത്സര ബമ്പര്‍ പ്രകാശനം ചെയ്തു, ഒന്നാം സമ്മാനം 6 കോടി

തിരുവനന്തപുരം > ഭാഗ്യാന്വേഷികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്പര്‍ 2017 (ബിആര്‍ 59) ടിക്കറ്റ് പ്രകാശനം ചെയ്തു. 200 രൂപ വിലയുള്ള സുവര്‍ണജൂബിലി ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ ഒന്നാംസമ്മാനം ആറുകോടി രൂപയാണ്. പ്രകാശനവും വിതരണോദ്ഘാടനവും ധനമന്ത്രി മന്ത്രി ടി എം തോമസ് ഐസക് ചേമ്പറില്‍ നിര്‍വഹിച്ചു.

രണ്ടാം സമ്മാനം പത്തുലക്ഷം വീതം 16 പേര്‍ക്ക് (1.6 കോടി), മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 16 പേര്‍ക്ക് (80 ലക്ഷം), നാലാം സമ്മാനം ഒരുലക്ഷം (അവസാന അഞ്ചക്കത്തിന്) തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നല്‍കും. എട്ട് പരമ്പരയിലായാണ് ടിക്കറ്റുകള്‍. 2018 ജനുവരി 24 നാണ് നറുക്കെടുപ്പ്.

© 2024 Live Kerala News. All Rights Reserved.