വടിക്കുത്തരം മുറിപ്പത്തൽ; മണി കേരള ചരിത്രം പഠിക്കണമെന്ന് കാനം രാജേന്ദ്രൻ

മന്ത്രി എംഎം മണി കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും സിപിഐയെ ആര് വിമർശിച്ചാലും അതുപോലെ മറുപടി പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന് കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരില്‍ സിപിഐഎമ്മിന്റെ ഏരിയ സമ്മേളനത്തിൽ മന്ത്രി മണി നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണെന്നും മുന്നണി മര്യാദ കാട്ടാന്‍ സിപിഐ തയാറാകണമെന്നും മണി കുറ്റപ്പെടുത്തിയിരിക്കുന്നു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് മുതലാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

© 2024 Live Kerala News. All Rights Reserved.