‘മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണം’; ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കി

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നവംബര്‍ 27 ന് ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെയാണ് അടച്ചിട്ട കോടതിയില്‍ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അശോകന്‍ കോടതിയെ സമീപിച്ചത്.
മതപരിവര്‍ത്തനം നടത്തിയ സൈനബയേയും സത്യസരണി അധികൃതരേയും കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന ആവശ്യവും അശോകന്‍ ഉന്നയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 30 ന് കേസ് പരിഗണിച്ചപ്പോള്‍ ഹാദിയയോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരൈ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം . അശോകനോട് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.

© 2024 Live Kerala News. All Rights Reserved.