ദിലീപിന് ദുബായില്‍‘ദേ പുട്ട്’ തുടങ്ങാം,ജ്യാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി;നാലു ദിവസം വിദേശത്ത് തങ്ങാം

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോകാന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസാണ്‌ വിദേശത്ത് പോകാൻ നാല് ദിവസത്തെ അനുമതി നൽകിയത്. ഇളവ് നൽകരുതെന്ന പ്രോസിസിയുഷൻ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല.
പാസ്പോർട്ട് വിട്ടുനൽകണമെന്നും, വിദേശത്തെ വിലാസം ദിലീപ് നൽകണമെന്നും കോടതി വ്യക്തമാക്കി.ജാമ്യം അനുവദിച്ചുകൊണ്ട് ,ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന വാദം ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു.

അതിന്റെ ഭാഗമായാണ് ഒരാൾ മൊഴി മാറ്റിയത്, വിദേശത്ത് പോകുന്നതും സാക്ഷികളെ സ്വാധീനിക്കാൻ ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആരോപണം പ്രതിഭാഗം പാടെ നിഷേധിക്കുകയായിരുന്നു. ഈ മാസം 29 നാണ് ദുബായിൽ കടയുടെ ഉദ്ഘാടനം. അതിനായാണ് പോകുന്നതെന്നും പ്രതിഭാഗം വാദിച്ചു.

© 2024 Live Kerala News. All Rights Reserved.