ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അശുഭ ചിന്തകളില്ലെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന ശേഷം പ്രതികരിക്കാം. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് പി എസ് ആന്റണി സര്‍ക്കാരിന് കൈമാറിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് പി എസ് ആന്റണി മുഖ്യമന്ത്രിക്ക് കൈമാറിയത്. സമഗ്രമായ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്ന് ആന്റണി വ്യക്തമാക്കി. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പി എസ് ആന്റണി മുന്നോട്ടുവെച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം റിപ്പോര്‍