കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 2008 മുതല്‍ അബോധാവസ്ഥയിലായിരുന്ന ദാസ്മുന്‍ഷി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
പക്ഷാഘാതത്തെത്തുടര്‍ന്ന്ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ആളുകളെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല.1999- 2009 കാലഘട്ടത്തില്‍ ദാസ്മുന്‍ഷി പാര്‍ലമെന്റംഗമായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ആദ്യ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമന്റെറി കാര്യ-വാര്‍ത്താ വിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ഫിഫ ലോകകപ്പ് മത്സരത്തില്‍ മാച്ച് കമീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും ദാസ്മുന്‍ഷിയാണ്

© 2024 Live Kerala News. All Rights Reserved.