‘സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഐഎമ്മിനില്ല’; ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടെന്ന് മന്ത്രി എംഎം മണി

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ തുടങ്ങിയ സിപിഐഎം-സിപിഐ പോരിന് അയവില്ല. പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന് മലപ്പുറം വണ്ടൂരില്‍ സിപിഐഎമ്മിന്റെ ഏരിയ സമ്മേളനത്തിന്റെ എംഎം മണി പറഞ്ഞു.
തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സിപിഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സിപിഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ആദ്യം വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഇതേത്തുടര്‍ന്നാണ് സിപിഐഎം-സിപിഐ നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.