‘ക്രിമിനലുകള്‍ ഇനി ഭരണചക്രം തിരിക്കേണ്ട, ജനങ്ങള്‍ ഉണരട്ടെ’ ഭരണപാര്‍ട്ടിക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍

തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഭരണകൂടത്തിന്റെ തെറ്റുകള്‍ക്കെതിരെ ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ പ്രതികരണം

സര്‍ക്കാര്‍ നടത്തുന്ന കൊള്ള കുറ്റകരം തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്ന് എഴുന്നേറ്റ് പ്രവര്‍ത്തിക്കണം. അനീതിക്കുനേരെ അവര്‍ ശബ്ദമുയര്‍ത്തണം. ഇത് വിചാരണയ്ക്കുള്ള സമയമാണെന്നും ജനങ്ങള്‍ ജഡ്ജിമാരാകണമെന്നും കമല്‍ പറഞ്ഞു. ക്രിമിനലുകളെ ഇനി ഭരിക്കാന്‍ അനുവദിക്കരുതെന്നും ഒരു ജനാധിപത്യ ഭരണം എങ്ങിനെയാണോ ജനങ്ങള്‍ അതിലേക്ക് തങ്ങളുടെ സംസ്ഥാനത്തെ കൊണ്ടെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നവംബര്‍ 9നാണ് എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍നിന്നു കണ്ടെടുത്തത്.

© 2024 Live Kerala News. All Rights Reserved.