നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചന്ന് പൊലീസ്; ‘കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും’

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന് പൊലീസ്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേസിലെ മുഖ്യപ്രതിയായ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായും സുനി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതിനു മൊഴി നല്‍കിയ ജീവനക്കാരനെ സ്വാധീനിച്ചതായും അന്വേഷണസംഘം പറയുന്നു. അതിനാലാണ് ആ ജീവനക്കാരന്‍ മൊഴിമാറ്റിയതെന്നുമാണ് പൊലീസ് നിരീക്ഷണം. രഹസ്യ മൊഴി നല്‍കാന്‍ ചാര്‍ളി ആദ്യം സമ്മതിച്ചിരുന്നു എന്നാല്‍ ഇതില്‍ നിന്നും ചാര്‍ളി പിന്‍മാറിയത് ദിലീപിന്റെ സ്വാധീനംമൂലമാണെന്നുമാണ് പോലീസ് വാദം.

ദിലീപ് എട്ടാം പ്രതിയായ കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിക്കുക. കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുേതടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ അപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. തന്റെ കടയുടെ ഉദ്ഘാടനത്തിന് ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നും അതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.