മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരമാര്‍ശം ചൂണ്ടിക്കാട്ടി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത്.കായല്‍ കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടിതി മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനം നടത്തിയത്. നിലവിലെ സര്‍ക്കാരിനെതിരെ അതേ മന്ത്രിസഭയിലെ മന്ത്രി നല്‍കിയ ഹര്‍ജ്ജി കൂട്ടുത്തരവാദത്തം നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന തരത്തിലായിരുന്നു കോടതിയുടെ വിലയിരുത്തല്‍.കായല്‍ കൈയേറ്റ വിഷയത്തില്‍ കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട സര്‍ക്കാരിന് തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിയെ സ്ഥാനത്ത്‌നിന്ന് നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കോടതി ഹര്‍ജിക്കാരന്റെ പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.