തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; പാർട്ടി ഓഫീസിന് നേരെ കല്ലേറ്, രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ സിപിഎം-ബിജെപി സംഘർഷം. തിരുവനന്തപുരം കരിക്കകത്ത് ഉണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും നടന്നു.
ബിജെപിയുടെ പ്രതിഷേധ മാർച്ച് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് ഉണ്ടായത്. ഇന്ന് വൈകിട്ടാണ് ഓഫീസിന് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്.
സിപിഎം ഓഫീസ് ആക്രമിച്ചതും പ്രവർത്തകരെ വെട്ടിപരിക്കേല്പിച്ചതും ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.