ലൈംഗികാതിക്രമം ചെറുക്കാന്‍ ഓടുന്ന ആംബുലന്‍സില്‍ നിന്നും ചാടി; 19 കാരിക്ക് ഗുരുതര പരിക്ക്

ഓടുന്ന ആംബുലന്‍സില്‍ 19 കാരിക്ക് നേരെ ലൈംഗികാതിക്രമം. പീഡനം ചെറുക്കാന്‍ ആംബുലന്‍സില്‍ നിന്നും ചാടിയ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡിഷയിലെ ആന്‍ഗുല്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
കുട്ടക്കിലുള്ള സ്വകാര്യ ആശുപത്രിയില്‍ സഹോദരിയെ പ്രവേശിപ്പിച്ച ശേഷം ഹോസ്പിറ്റല്‍ തന്നെ തരപ്പെടുത്തിക്കൊടുത്ത ആംബുലന്‍സില്‍ മടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പെണ്‍കുട്ടിയെ അനുഗമിച്ച ഹോസ്പിറ്റല്‍ ജീവനക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

ഫുലാപട സ്‌ക്വയറിന് സമീപം പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെലിയാപട സ്‌ക്വയറിന് സമീപം ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.