17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക്; ലോക നെറുകയിൽ അഭിമാനമായി മാനുഷി ചില്ലർ

ലോകസുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ മാനുഷി ചില്ലർ. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ ഇരുപതുകാരിയാണ് ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു.
ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. അവസാന റൗണ്ടിൽ പങ്കെടുത്ത 108 മത്സരാർത്ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മി​സ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യും ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഹി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​സു​ന്ദ​രി സ്റ്റെ​ഫാ​നി ഡെ​ൽവാ​ലെ മാ​നു​ഷി​യെ കി​രീ​ട​മ​ണി​യി​ച്ചു.
17 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത്.

© 2024 Live Kerala News. All Rights Reserved.